Thu. Dec 19th, 2024

ഇറ്റലി:

ഇറ്റാലിയന്‍ സീരി എ ലീഗില്‍ കുതിപ്പ് തുടരുന്ന യുവന്റസും മൂന്നാമതുള്ള ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. കൊറോണ വൈറസ് ബാധ് പടരുന്നതിനാല്‍ ഇറ്റലിയിലെ ചില മേഖലകളില്‍ പൊതു പരിപാടികള്‍ക്ക് അനുമതി ലഭിക്കില്ല.  അടുത്ത ഞായറാഴ്ച വരെ ഈ നിരോധനമുണ്ട്. എന്നാല്‍, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രത്യേക അനുമതി ചോദിക്കുകയായിരുന്നു. ഇതോടെ അടച്ചിട്ട മൈതാനത്ത് മത്സരം സംഘടിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എസി മിലാന്‍- ജെനോവ, പാര്‍മ- സ്പാല്‍ എന്നീ മത്സരങ്ങളും അടച്ചിട്ട മൈതാനത്താവും നടക്കുക.

By Binsha Das

Digital Journalist at Woke Malayalam