Mon. Dec 23rd, 2024
ജാഫറാബാദ്:

ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദിൽ നടക്കുന്ന ആക്രമണത്തിൽ മരണം 20 ആയി ഉയർന്നു. ഇന്നലെ മരണസംഖ്യ 13 എന്നായിരുന്നു സ്ഥിതീകരിച്ച റിപ്പോർട്ടുകൾ. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നത് 35 പേർ ഇന്നലെ തന്നെ കൊല്ലപ്പെട്ടു എന്നായിരുന്നു. 50 പോലീസുകാർ ഉൾപ്പെടെ ഇരുനൂറിലധികം ആളുകൾ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ നിരവധി ആളുകളുടെ  നില അതീവ ഗുരുതരമാണെന്നാണ് ദില്ലിയിലെ ആശുപത്രികളിൽ നിന്നും ലഭിക്കുന്ന വിവരം.  പരിക്കേറ്റവരില്‍ വലിയൊരു പങ്കിനും ശരീരത്തില്‍ വെടിയേറ്റിട്ടുമുണ്ട്.  പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച അര്‍ധരാത്രി പോലീസിന് നിര്‍ദേശം നൽകിയിരുന്നു. അതേസമയം, ഇന്ന് നടക്കാനിരുന്ന തിരുവനന്തപുരം സന്ദർശനം റദ്ദാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ തന്നെ തുടരുകയാണ്.  24 മണിക്കൂറിനിടെ മൂന്ന് ഉന്നത തല യോഗം ആഭ്യന്തരമന്ത്രി വിളിച്ചു ചേർത്തിരുന്നു. ഇന്ന് ഡൽഹിയിൽ നടക്കുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും സ്ഥിതിഗതികള്‍ വിലയിരുത്തും.

By Arya MR