Mon. Dec 23rd, 2024

മരട്:

മരട് ഫ്ലാറ്റ് കേസിൽ ക്രൈം ബ്രാഞ്ചിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് നടത്തി. തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. നിയമവിരുദ്ധമായി ഫ്ലാറ്റുകൾക്ക് അനുമതി നൽകി, അഴിമതിക്ക് നേതൃത്വം കൊടുത്ത മുൻ മരട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ദേവസ്സിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന ക്രൈംബ്രാഞ്ച് നടപടിക്കെതിരേയാണ് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്.

By Binsha Das

Digital Journalist at Woke Malayalam