Thu. Apr 3rd, 2025
ദില്ലി:

ഈസ്റ്റ് ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് പൂർണ ഉത്തരവാദി ബിജെപി നേതാവ് കപിൽ മിശ്രയാണെന്ന് ആരോപിച്ച്  സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. വിദ്വേഷ പ്രസംഗം നടത്തി ആക്രമണം സൃഷ്ടിച്ച കപിൽ മിശ്രയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും  ബൃന്ദാ കാരാട്ട് കത്തിൽ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ തങ്ങള്‍ സംയമനം  പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നുമായിരുന്നു മിശ്ര പ്രസംഗത്തിൽ പറഞ്ഞത്.

 

By Arya MR