Thu. Jan 23rd, 2025

ദില്ലി:   

ബിജെപി എംഎൽഎയുടെ മാർച്ചിൽ പ്രകോപന മുദ്രാവാക്യം. ലക്ഷ്മി നഗറിലെ എംഎൽഎയായ അഭയ് വർമ ചൊവ്വാഴ്ച രാത്രി 150ൽ അധികം  അനുയായികൾക്കൊപ്പം നടത്തിയ മാർച്ചിലാണ്‌ ഗോലി മാരോ അഥവാ വെടിവെയ്ക്കൂ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് മാർച്ച് നടത്തിയത്. മാർച്ചിന്റെ ദൃശ്യങ്ങൾ  ആംആദ്മി പാര്‍ട്ടി രാജ്യസഭ എംപി സ‌ഞ്ജയ് സിംഗാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.  എന്നാല്‍ അഭയ് വര്‍മ്മ ഇക്കാര്യം നിഷേധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്ന് അഭയ് വർമ്മ പറഞ്ഞു.

 

By Arya MR