Fri. Sep 19th, 2025
ദില്ലി:

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികള്‍ വലിയ തോതില്‍ നാശം വിതച്ച സീലാംപൂര്‍, ജാഫറാബാദ്, മൗജ്‌പൂർ, ഗോകുല്‍പുരി ചൗക് എന്നീ പ്രദേശങ്ങളാണ് ഡോവൽ ചൊവ്വാഴ്ച അർദ്ധരാത്രിയിൽ സന്ദർശിച്ചത്. സംഘര്‍ഷ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍, വടക്ക് കിഴക്കന്‍ ഡല്‍ഹിയിലേക്കുള്ള പോലീസ് വ്യന്യാസം,  ക്രമസമാധാന മാര്‍ഗങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കാൻ അദ്ദേഹം അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേര്‍ അറസ്റ്റിലായതായി ഡല്‍ഹി പോലീസ് അറിയിച്ചു.

By Arya MR