Wed. Jan 22nd, 2025
പോണ്ടിച്ചേരി:

 
ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിരുദദാന ചടങ്ങിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു നീക്കിയത്. ഇവരെ ബലം പ്രയോഗിച്ച്‌ പോലീസ് വാഹനത്തില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദ്രുതകര്‍മസേനയുടെ സഹായത്തോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് കാമ്പസിന് പുറത്തേക്ക് മാറ്റിയത്.