Wed. Nov 6th, 2024

ആലുവ:

ശിവരാത്രി ബലിതർപ്പണം കഴിഞ്ഞയുടൻ ബലിപ്പുരകൾ പൊളിച്ചുനീക്കിയെങ്കിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ മണപ്പുറത്ത് കൂട്ടിയിട്ടു കത്തിച്ചതായി പരാതി. പ്ലാസ്റ്റിക് കുപ്പികളാണ് ഇങ്ങനെ കത്തിച്ചതില്‍ കൂടുതലും. ബലിപ്പുരകള്‍ നീക്കിയതല്ലാതെ മറ്റ് മാലിന്യങ്ങലൊന്നും നീക്കം ചെയ്തില്ലെന്നും ആരോപണം ഉണ്ട്. ബലിതർപ്പണം കഴിഞ്ഞ് ഒഴുക്കിയ നറുക്കിലകൾ നീക്കാതെ പുഴയിൽ കിടക്കുകയാണ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മണപ്പുറത്ത് ശിവരാത്രി മഹോത്സവം നടത്തിയതെങ്കിലും പൂര്‍ണമായും പ്ലാസ്റ്റിക്ക് തടയാന്‍ കഴിഞ്ഞിരുന്നില്ല. 

By Binsha Das

Digital Journalist at Woke Malayalam