Mon. Dec 23rd, 2024

എറണാകുളം:

നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സൂചന സത്യാഗ്രഹ സമരം. പെരിയ ഇരട്ടക്കൊലപാതക കേസ് സിബി െഎ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കാരണമാണ് സിബിഐയുടെ ഈ അനാസ്ഥയെന്ന് ആരോപിച്ചാണ് സൂചന സത്യാഗ്രഹസമരം.

കാസർഗോട്ടെ പെരിയ ഇരട്ട കൊലപാതക കേസ് ഹൈക്കോടതി വിധിയനുസരിച്ചുള്ള സിബിഐ അന്വേഷണം മരവിപ്പിച്ച നടപടിയിൽ പ്രതിഷേധിക്കുക, ഹൈക്കോടതി വിധിയനുസരിച്ചുള്ള സിബിഐഅന്വേഷണം പൂർത്തിയാക്കി ഉടൻ കുറ്റപത്രം സമർപ്പിക്കുക ,ഉന്നതരെ രക്ഷിക്കാനുള്ള കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഒത്തുകളി അവസാനിപ്പിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹസമരം. 

 

By Binsha Das

Digital Journalist at Woke Malayalam