Thu. Dec 19th, 2024
ന്യൂഡൽഹി:

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പിലാക്കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മാര്‍ച്ച്‌ 5 ലേക്ക് മാറ്റി. അനുമതി നിഷേധിച്ച്‌ ഈ മാസം ആദ്യം ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വധശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കോടതിയെ സമീപിക്കുകയാണെന്ന് സുപ്രിംകോടതില്‍ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.മാർച്ച് 3നാണ് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്