Wed. Jan 22nd, 2025

ഇംഗ്ലണ്ട് :

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്ന  ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. തുടര്‍ച്ചയായ 18 ലീഗ് വിജയമെന്ന റെക്കോര്‍ഡിനൊപ്പമാണ് ലിവര്‍പൂള്‍ എത്തിയത്. അടുത്ത മത്സരംകൂടി ജയിച്ചാല്‍ റെക്കോര്‍ഡ് ലിവര്‍പൂളിന് സ്വന്തമാകും. വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ 3-2ന് ജയിച്ചതോടെയാണ് ലിവര്‍പൂള്‍ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഈ സീസണില്‍ ഒരു തോല്‍വിപോലും വഴങ്ങാത്ത ഏക ടീമും ലിവര്‍പൂളാണ്. പതിനൊന്ന് മത്സരം  മാത്രം ശേഷിക്കെ 22 പോയന്റിന്റെ ലീഡ് ലിവര്‍പൂള്‍ നേടിക്കഴിഞ്ഞു. സീസണില്‍ പന്ത്രണ്ട് പോയിന്‍റുകൂടി നേടിയാല്‍ ടീം ചരിത്രനേട്ടത്തിലെത്തും.

By Binsha Das

Digital Journalist at Woke Malayalam