Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

അഹമ്മദാബാദിലെ പ്രസംഗത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെയും വിരാട് കോലിയുടെയും പേര് തെറ്റായി ഉച്ചരിച്ചതിനെ പരിഹസിച്ച് മുന്‍  ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്ത്. സച്ചിനെ സൂച്ചിന്‍ തെണ്ടുല്‍ക്കറെന്നും കോലിയെ വിരോട് കോലിയെന്നുമായിരുന്നു ട്രംപ് ഉച്ചരിച്ചത്. ഇതിഹാസങ്ങളുടെ പേരുകള്‍ പറയുമ്പോള്‍, കുറച്ച് ഗവേഷണം നടത്താന്‍ ട്രംപിനോട് പറയൂവെന്ന് അദ്ദേഹം ട്വിറ്റരില്‍ കുറിച്ചു. ട്രെംപിന്‍റം സുഹൃത്തും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗനെ ഗാട് ചെയ്തായിരുന്നു ട്വീറ്റ്. 

https://twitter.com/i/status/1231880202218696705

By Binsha Das

Digital Journalist at Woke Malayalam