ന്യൂഡല്‍ഹി:
വെല്ലിങ്ടണ്‍ ടെസ്റ്റിലെ പരാജയത്തിനു പിന്നാലെ, ഓരോ കളിയിലും പുതിയ ഇലവനെയിറക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍നായകന്‍ കപില്‍ ദേവ്.
‘നമ്മള്‍ എന്തിനാണ് ടീമില്‍ നിരന്തരം മാറ്റം വരുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. ടീമില്‍ ആരും തന്നെ സ്ഥിരമല്ല. സ്വന്തം സ്ഥാനത്ത് സുരക്ഷിതത്വം തോന്നിയില്ലെങ്കില്‍ അവരുടെ പ്രകടനത്തെയും അത് ബാധിക്കും. ഒരു ടീമിനെ നിര്‍മിക്കുമ്പോള്‍, താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനാവണം.’ കപിൽദേവ് പറഞ്ഞു.
ഒരുപാട് മാറ്റങ്ങള്‍ വരുത്തുമ്പോള്‍, അത് യാതൊരു ഫലവും നല്‍കുന്നില്ലെന്നും കപില്‍ ദേവ് പറഞ്ഞു.