Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേര് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെറ്റായി ഉച്ചരിച്ചതിനെ കളിയാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും രംഗത്ത്. സച്ചിനെ ‘സൂച്ചിന്‍’ എന്ന് അഭിസംഭോധന അമേരിക്കന്‍ പ്രസിഡന്‍റിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷമാണ്. നിങ്ങള്‍ക്ക് സൂച്ചിനെ അറിയുമോ എന്നാണ് ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ വീഡിയോ ട്വീറ്റിന്റെ ക്യാപ്ഷന്‍.  ഐസിസിയുടെ വെബ്‌സൈറ്റില്‍ സച്ചിന്റെ പേര് സൂച്ചിന്‍ എന്നു മാറ്റുന്നതാണ് ഈ വീഡിയോയിലുള്ളത്. ഇതിന് താഴെ നിരവധി പേര്‍ ട്രംപിന്റെ വീഡിയോ കമന്റ് ചെയ്തിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam