Mon. Dec 23rd, 2024
കോട്ടയം:

ഫെബ്രുവരി മാസത്തിലെ രാജ്യത്തെ ഏറ്റവും കൂടിയ താപനില ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തി. 38.5 ഡിഗ്രിയാണ് റബ്ബർ ബോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൈറ്റിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കോട്ടയത്ത് ആറുവർഷം മുമ്പ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 38.5 ഡിഗ്രി സെൽഷ്യസ് ചൂട്, രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഫെബ്രുവരിയിൽ ഇത്ര ചൂട് വന്നിട്ടില്ല.

By Arya MR