Wed. Jan 22nd, 2025
ന്യൂഡൽഹി:

 

ബി​ജെ​പി നേ​താ​വ് ക​പി​ല്‍ മി​ശ്ര​യ്ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബിജെപി എം പി ഗൗ​തം ഗം​ഭീ​ര്‍. പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ആ​രും ന​ട​ത്തി​യാ​ലും ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ക​പി​ല്‍ മി​ശ്ര​യാ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണം. പോ​ലീ​സു​കാ​ര്‍ സു​ര​ക്ഷി​ത​ര​ല്ലെ​ങ്കി​ല്‍, സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ ക​ഴി​യു​മോ​യെ​ന്നും ഗം​ഭീ​ര്‍ ചോദിച്ചു.