എറണാകുളം:
ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഓൾ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ബിഎസ്‌എൻഎലിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ജീവനക്കാരുടെ ശമ്പളം യഥാക്രമം നൽകുക, റിക്കവറി തുക അതത് സ്ഥാപനങ്ങൾക്ക് നൽകുക, കടപ്പത്രം ഇറക്കുന്നതിന് സർക്കാർ ഗ്യാരന്റി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. എറണാകുളം ബിഎസ്‌എൻഎൽ ഭവനുമുന്നിൽ നടന്ന സമരം സിഐടിയു ജില്ലാ പ്രസിഡന്റ് പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.