Wed. Jul 23rd, 2025 10:25:51 PM
ന്യൂഡൽഹി:

കേന്ദ്രത്തിന് തിരിച്ചടി നൽകികൊണ്ട് ബീഹാറിൽ ദേശീയ പൗരത്വ പട്ടികക്കെതിരെ  ജെഡിയു പ്രമേയം പാസ്സാക്കി.പൗരത്വ ഭേദഗതി നിയമം ബിഹാറില്‍ നടപ്പാക്കില്ല എന്ന നിലപാട് നീതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയാണ് വ്യക്തമാക്കേണ്ടതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.നിലവില്‍ പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങള്‍.