പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ജനകീയ സമരസമിതി. നിരോധനാഞ്ജ പ്രഖ്യാപിച്ച് നിർമ്മാണം തുടരുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. രണ്ടരവർഷത്തിന് ശേഷം നിരോധനാജ്ഞയുടെ ബലത്തിൽ പുതുവൈപ്പിലെ എൽ പി.ജി ടെർമിനൽ നിർമാണം പുനരാരംഭിച്ച് രണ്ട് മാസം പൂർത്തിയായതിന് പിന്നാലെയാണ് സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.കനത്ത പൊലീസ് കാവലിലാണ് നിർമാണം. പ്രദേശത്ത് ബാരിക്കോഡ് കെട്ടി തിരിച്ചിരിക്കുകയാണ് പൊലീസ്.
2009 മുതല്‍ എല്‍പിജി ഗ്യാസ് ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെ വെെപ്പിനില്‍ പ്രതിഷേധം അലടയടിച്ചിരുന്നു. തീരദേശസംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു അന്ന് സമരം നടന്നത്. സമര സമിതിയിലെ അംഗങ്ങളില്‍ കൂടുതല്‍ പേരും അറസ്റ്റും വരിച്ചിരുന്നു. ഇതേതുടര്‍ന്ന് നിര്‍ത്തിചെവ്വ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2017ല്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ച കമ്പനിക്കെതിരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അതിശക്തമായ സമരവുമായി രംഗത്തെത്തിയത്.
എന്നാല്‍, വീണ്ടും നിര്‍മാണ പ്രവ്രത്തനം തുടങ്ങിയതോതടെ രൂക്ഷമായ പൊടിശല്യം കാരണം സമീപവാസികള്‍ക്ക് ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ കൂടിവരികയാണ്. തീരം മുഴുവന്‍ അടച്ചുകെട്ടി, 144ഉം പ്രഖ്യാപിച്ച് കോര്‍പറേറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എല്‍പിജി ടെര്‍മിനല്‍ സമരസമിതി അംഗം രാധാകൃഷ്ണന്‍ പറഞ്ഞു. കേരളം മഹാപ്രളയത്തെ നേരിട്ടപ്പോള്‍ കെെത്താങ്ങായ മത്സ്യതൊഴിലാളികളെ സംരക്ഷിക്കാന്‍ ഇന്ന് സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ശ്രമിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
കായലും കടലും നികത്തി തീരദേശവാസികളുടെ വയറ്റില്‍ കോണ്‍ക്രീറ്റിട്ട് ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണിതെന്നും ഇതിനെതിരെ ജീവന്‍മരണ പോരാട്ടം നടത്തുമെന്നും സമരസമിതിയും നാട്ടുകാരും ഒരേസ്വരത്തില്‍ പറയുകയാണ്. അതേസമയം, പുതുവൈപ്പ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.