Fri. Nov 21st, 2025
ദില്ലി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ഒന്നാം വാർഷിക ദിനത്തിൽ 50,850 കോടിരൂപ ഇതുവരെ കർഷകർക്ക് നൽകിയതായി കാര്‍ഷികമന്ത്രാലയം അറിയിച്ചു. രജിസ്ട്രര്‍ ചെയ്ത കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി ഒരു സാമ്പത്തിക വർഷം ആറായിരം രൂപാ വീതം ലഭിക്കുന്ന പദ്ധതിയാണ് ഇത്. ഈ വർഷത്തെ കണക്ക് അനുസരിച്ച് 8 കോടിയിൽ അധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam