Mon. Dec 23rd, 2024

പെരുമ്പാവൂര്‍:

ഡ്രൈവിങ്‌ ലൈസൻസ്‌ ഇല്ലാതെ വാഹനമോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഡ്രെെവര്‍മാരെ കണ്ടെത്താന്‍  മോട്ടോർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ ചങ്ക്‌സ്‌’ തുടങ്ങി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ തടയുന്നതിനാണ്‌ പരിശോധന. പെരുമ്പാവൂർ ജോയിന്റ്‌ ആർടിഒ ബി ഷഫീഖിന്റെ നേതൃത്വത്തിൽ ആണ് പരിശോധന തുടങ്ങിയത്‌. ഇത്തരത്തില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ജോയിന്റ്‌ ആർടിഒയ്‌ക്ക്‌ വാട്‌സ്‌ ആപ്പിലേക്ക്‌ അയക്കാം. സ്‌കൂൾ പരിസരങ്ങളിലും മോട്ടോർ വാഹന വകുപ്പിന്റെ മഫ്‌തി പരിശോധനയുണ്ടാകും.

 

By Binsha Das

Digital Journalist at Woke Malayalam