Mon. Dec 23rd, 2024
ക്വാല ലംപൂർ:

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചു. മലേഷ്യൻ രാജാവിന് ഉച്ചയ്ക്ക് 1 മണിക്ക് രാജിക്കത്ത് നൽകിയതായി മഹാതിറിന്‍റെ ഓഫീസ് അറിയിച്ചു. എന്നാൽ രാജി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല.
പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മഹാതിറിന്റെ രാജി.  അദ്ദേഹത്തിന്റെ പാർട്ടിയായ പ്രിബുമി ബെർസാതു മലേഷ്യ  ഭരണ മുന്നണി സഖ്യമായ പാകാതൻ ഹാരാപൻ വിടുന്നതായി  പാർട്ടി പ്രസിഡന്‍റും മലേഷ്യൻ ആഭ്യന്തര മന്ത്രിയുമായ മുഹിയുദ്ദീൻ യാസിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെടുന്ന നേതാവായിരുന്നു 92 കാരനായ മഹാതിർ.

 

By Arya MR