Wed. Dec 18th, 2024
ദില്ലി:

ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ  മുംബൈ അധോലോക നേതാവ് രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു.  എയര്‍ഫ്രാന്‍സ് വിമാനത്തില്‍ പാരീസ് വഴിയാണ് തിങ്കളാഴ്ച രാവിലെയോടെ  രവി പൂജാരിയെ ബെംഗളൂരുവില്‍ എത്തിച്ചത്. ഇയാളെ ഇന്ന് തന്നെ  ബെംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു.

മുംബൈ അധോലോക നേതാവ് ഛോട്ടാരാജന്റെ അടുത്തയാളായ രവി പൂജാരിയുടെ പേരില്‍ കര്‍ണാടകയിലെ 90 കേസുകൾ ഉൾപ്പെടെ 200 കുറ്റകൃത്യങ്ങളാണ് ഉള്ളത്.  സെനഗലില്‍നിന്ന് ജാമ്യം നേടി മുങ്ങിയ രവി പൂജാരി  അന്തോണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ് ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. ആഫ്രിക്കൻ അന്വേഷണ ഏജൻസിയുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

By Arya MR