Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ആദ്യമായി പരാജയം നേരിട്ടിരിക്കുകയാണ് ഇന്ത്യ. തുടര്‍ച്ചയായ ഏഴു ജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയെ ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചത്. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റിനായിരുന്നു ലോക ഒന്നാം റാങ്കുകാര്‍ കൂടിയായ ഇന്ത്യയുടെ തോല്‍വി. ഈ ജയത്തോടെ  കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനു ശേഷം ലോക ചാംപ്യന്‍ഷിപ്പിലെ ആദ്യ പോയിന്റ് കൂടിയാണ് ഇന്ത്യക്കെതിരേ നേടിയ വമ്പന്‍ ജയത്തോടെ കിവീസ് കൈക്കലാക്കിയത്.

By Binsha Das

Digital Journalist at Woke Malayalam