ഫോർട്ടുകൊച്ചി:
ഫോർട്ടുകൊച്ചി – വൈപ്പിൻ സർവീസ് നടത്തുന്ന റോ റോ ജങ്കാർ ടൂറിസ്റ്റ് ബോട്ടിലിടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബോട്ട് ജീവനക്കാരുടെ അശ്രദ്ധ അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മരിടൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ. മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, റോറോ ജങ്കാര്‍ സര്‍വീസ് നടത്തുന്ന കാലം മുതല്‍ ഇങ്ങനെ അപകടങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ഫോര്‍ട്ട്- വെെപ്പിന്‍ ജങ്കാര്‍ സംരക്ഷണ സമിതിയുടെ പ്രസിഡന്‍റായ മുജീബ് റഹ്മാന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
കോസ്റ്റല്‍ പൊലീസിനും കളക്ടര്‍ക്കും ഉള്‍പ്പടെ അപകടങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഒരുപാട് തവണ പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുജീബും ഫോര്‍ട്ട് കൊച്ചി നിവാസികളും പറയുന്നു. നിലവില്‍, റോ റോ ജങ്കാർ ഓടിച്ചിരുന്ന ആൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.