Thu. May 2nd, 2024

വെെപ്പിന്‍:

വേനല്‍ കടുത്തതോടെ വെെപ്പിനില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാകുകയാണ്. വര്‍ഷങ്ങളായി തുടരുന്ന കുടിവെള്ളപ്രശ്നം ഇത്തവണയും പതിവുവോലെ വെെപ്പിനുകാരെ അലട്ടികൊണ്ടിരിക്കുന്നു. ഇതോടെ ദ്വീപ് വീണ്ടും വെള്ളത്തന് വേണ്ടിയുള്ള സമരത്തിന്‍റെ ചൂടിലേക്ക് നീങ്ങിയിരിക്കുകയാണ്.  നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിലാണു പാചകആവശ്യത്തിനു പോലും വെള്ളം കിട്ടാതെ നാട്ടുകാർ ബുദ്ധിമുട്ടുന്നത്.

നായരമ്പലം ഗ്രാമപഞ്ചായത്തിന്‍റെ 16 വാര്‍ഡുകളിലും കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം ദിവസങ്ങളായി മുടങ്ങാറുണ്ടെന്ന് വീട്ടമ്മമാര്‍ പറയുന്നു.  ഒരു നിശ്ചിത സമയം ഇല്ലാതെ വല്ലപ്പോഴുമാണ് പ്രദേശത്ത് വെള്ളം ലഭിക്കുന്നത്.

കൂലിപ്പണക്ക് പോകുന്ന സാധാരണക്കാരാണ് ഇവിടെ ഉള്ളത്. രാവിലെ മുതല്‍ അധ്വാനിച്ച് വന്ന് രാത്രി ഉറങ്ങുക പോലും ചെയ്യാതെയാണ് വെള്ളത്തിനായി കാവല്‍ നില്‍ക്കുന്നതെന്ന് പഞ്ചായത്ത് മെമ്പറായ സരള കേശവന്‍ പറയുന്നു. വാട്ടര്‍ അതോറിറ്റിയിലേക്ക് സമരം നടത്താന്‍ ഒരുങ്ങുമ്പോള്‍ മാത്രം തുടര്‍ച്ചായി ഒരാഴ്ച വെള്ളം ലഭിക്കുമെന്നും പിന്നെ അത് തുടര്‍ച്ചയായി വെള്ളമില്ലാത്ത അവസ്ഥയാണെന്നും വീട്ടമ്മമാര്‍ പറയുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ് ഇവരുടെ ആവശ്യം.

 

 

 

By Binsha Das

Digital Journalist at Woke Malayalam