Sat. Jan 18th, 2025

 ന്യൂഡൽഹി:

മൊട്ടേര മൈതാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്  ട്രംപിനെ സ്വീകരിച്ചത്.ഇന്ത്യയെ പുകഴ്ത്താനും, പാകിസ്താനെതിരെ ആഞ്ഞടിക്കാനും ട്രംപ് വേദി വിനിയോഗിച്ചു. സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും,ഉറക്കംപോലും ഉപേക്ഷിച്ച്‌ രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്നയാളാണ് മോദിയെന്നും അദ്ദേഹം ഇന്ത്യയുടെ ചാമ്പ്യനാണെന്നുമാണ് ട്രംപ് പറഞ്ഞു.തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച്‌ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്ക എക്കാലത്തും വിശ്വാസ്യതയുള്ള സുഹൃത്തായിരിക്കുമെന്നും ട്രംപ് പറഞ്ഞു. മൊട്ടേരാ സ്റ്റേഡിയത്തിൽ ട്രംപിനും അനുയായികൾക്കും വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.