Mon. Dec 23rd, 2024
ദില്ലി:

കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിനും ഓഹരിയുള്ള തെഹ്‌രി ഹൈഡ്രോ പവർ കോംപ്ലക്സ്, നോർത്ത് ഈസ്റ്റേൺ ഇളക്ട്രിക് പവർ കോർപറേഷൻ എന്നിവയുടെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനം. ഇന്ത്യയുടെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ആണ് ഓഹരി ഏറ്റെടുക്കുന്നത്. ഓഹരികൾ വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ 65000 കോടി നേടുക എന്നതാണ് ഇതോടെ ലക്ഷ്യമിടുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam