Mon. Dec 23rd, 2024
ദില്ലി:

പൗരത്വ നിയമ ഭേതഗതിയ്‌ക്കെത്തിരെ ദില്ലിയിലും അലിഗഡിലും നടന്ന പ്രതിഷേധങ്ങൾക്കിടെ ആക്രമം. ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദിലെ പൗരത്വ പ്രതിഷേധക്കാർക്ക് നേരെ നിയമ അനുകൂലികൾ ആക്രമം അഴിച്ചുവിടുകയായിരുന്നു. ഒരു ട്രാക്ടർ നിറയെ കല്ലുകളുമായി എത്തിയ ബിജെപി നേതാവ് കപിൽ മിശ്രയും സംഘവും പ്രതിഷേധക്കാരെ കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. ആക്രമത്തിന്റെ ദൃശ്യങ്ങളും ഇതോടൊപ്പമുണ്ട്.

ആക്രമണത്തിന് എതിരെ പ്രതിഷേധക്കാർ പ്രതികരിക്കാൻ തുടങ്ങിയതോടെ ജാഫറാബാദിൽ തെരുവ് യുദ്ധം തന്നെയാണ് അരങ്ങേറിയത്. പൊലീസിന് നേരെയും കല്ലേറുണ്ടായി. ജാഫറാബാദിലെ മെട്രോ സ്റ്റേഷന് സമീപമുള്ള റോഡ് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ഉപരോധിച്ചതോടെ മെട്രോ സ്റ്റേഷൻ അടച്ചിട്ടു. പ്രതിഷേധക്കാരെ നീക്കാനുള്ള പോലീസ് നീക്കവും സംഘർഷത്തിൽ കലാശിച്ചു.

By Arya MR