Sun. Aug 31st, 2025
ന്യൂ ഡൽഹി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ഡല്‍ഹിയില്‍ റോഡ് ഉപരോധിച്ച്‌ പ്രതിഷേധം. ഡല്‍ഹിയിലെ ജാഫ്രാബാദിലാണ്‌ റോഡ് ഉപരോധിച്ച്‌ ശനിയാഴ്ച രാത്രി മുതല്‍ പ്രതിഷേധ സമരം തുടങ്ങിയത്‌. മെട്രോ സ്റ്റേഷന് സമീപം നൂറുകണക്കിന് സ്ത്രീകളാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച്‌ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനും പ്രതിഷേധക്കാര്‍ പിന്തുണ നല്‍കിയിട്ടുണ്ട്. സമരത്തെ തുടര്‍ന്നു പ്രദേശത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്‌.