Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നെന്നു പ്രചാരണം നടത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ പിഎസ്‌സി നോട്ടീസ് നല്‍കി. ശനിയാഴ്ച്ച നടന്ന കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു കിട്ടിയെന്ന രീതിയില്‍ വാട്‌സ്‌ആപില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണു നടപടി. കെഎഎസ് പരീക്ഷാര്‍ത്ഥി കൂടിയായ സെക്രട്ടറിയേറ്റിലെ സെക്ഷന്‍ ഓഫീസര്‍ക്കാണ് പിഎസ്‌സി നേരിട്ടു നോട്ടീസ് നല്‍കിയത്.

ഇതിനുപുറമേ ചില ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിഎസ്‌സി കോച്ചിംഗ് സെന്ററുകള്‍ നടത്തുന്ന രണ്ട് സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.