Mon. Dec 23rd, 2024
കൊല്ലം:

 
കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്. തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ വനമേഖലയിലെ റോഡരികില്‍ കവറില്‍ പൊതിഞ്ഞാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംഭവം ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കും. സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാക് സൈന്യത്തിനു വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നാണു സംശയം.