Mon. Dec 23rd, 2024

ബാംഗ്ലൂർ:

പൗരത്വ നിയമ ഭേതഗതിക്കെതിരെ ബംഗളുരുവിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാൻ മുദ്രാവാക്യം വിളിച്ച പെൺകുട്ടിക്കെതിരെ വിമർശനവുമായി യെദിയൂരപ്പ. പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധമുണ്ടെന്നും , ഇത്തരം പ്രസ്താവനകള്‍ നടത്തിയതിന് പെണ്‍കുട്ടി ശിക്ഷിക്കപ്പെടുമെന്നും യെദിയൂരപ്പ പറഞ്ഞു. പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തിയിട്ടുണ്ട്.  അമൂല്യ എന്ന പെണ്‍കുട്ടിയാണ് മൈക്ക് കൈയിലെടുത്ത് പാക്കിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവരോട് അത് ഏറ്റുവിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.