Mon. Dec 23rd, 2024
  വാഷിംഗ്ടൺ:

മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വര്‍ഷത്തെ അക്കാഡമി അവാര്‍ഡ് വരെ മോശമായി എന്ന് അഭിപ്രായപ്പെട്ട ട്രംപ്, ഒരു വിദേശ സിനിമയ്ക്ക് എങ്ങനെ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ കിട്ടി എന്ന് ചോദിച്ചു. ദക്ഷിണ കൊറിയയുമായി വ്യാപാരമടക്കമുള്ള വിഷയങ്ങളില്‍ ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ഇങ്ങനെയൊക്കെയായിട്ടും അവര്‍ അതിന് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കൊടുത്തോ എന്നാണ് അദ്ദേഹം ചോദിച്ചത്. അത് നല്ല സിനിമയാണോ അല്ലയോ എന്ന് തനിക്ക് അറിയില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപ്  സിനിമ കണ്ടിട്ടില്ല എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.