Fri. Apr 19th, 2024

ന്യൂഡല്‍ഹി:

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കുവേണ്ടി 24 ടെസ്റ്റുകളിലും 18 ഏകദിനത്തിലും ആറ് ടി20യിലും കളിച്ചിട്ടുള്ള താരമാണ് പ്രഗ്യാന്‍ ഓജ. 33കാരനായ  ഓജ നീണ്ട 16 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ തിരശീലയിട്ടത്. ഓജ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2013ല്‍ മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റിലാണ് ഓജ അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. അന്ന് പത്ത് വിക്കറ്റ് നേടിയ ഓജയായിരുന്നു സച്ചിന്റെ 200ആം ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച്.

By Binsha Das

Digital Journalist at Woke Malayalam