Mon. Dec 23rd, 2024
സ്വിറ്റ്സർലൻഡ്:

സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യമായി സ്വിറ്റ്‌സർലന്റിനെ തിരഞ്ഞെടുത്തത്  ഇന്‍ഷ്വറന്‍സ് കംബാരിസൺ വെബ്സൈറ്റായ ഇന്‍ഷുര്‍ലി.  സഞ്ചാരികള്‍ നേരിടേണ്ടി വരുന്ന വിവിധ അപകടസാധ്യതകളും വിലയിരുത്തിയാണ് ഇന്‍ഷുര്‍ലി 180 രാജ്യങ്ങളുടെ റാങ്കിംഗ് തയാറാക്കിയത്. പകര്‍ച്ചവ്യാധികള്‍, അക്രമം, ഭീകരവാദം, പ്രകൃതി ദുരന്തങ്ങള്‍, എയര്‍ലൈനുകളുടെ മികവ്തു, റോഡ് അപകടങ്ങളില്‍ പ്രതിവര്‍ഷം മരിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം, തുടങ്ങിയ ഘടകങ്ങളാണ് ഏറ്റവും സുരക്ഷിതമായ രാജ്യത്തെ കണ്ടുപിടിക്കാനായി  പരിഗണിച്ചിരിക്കുന്നത്.

എല്ലാ പ്രധാന ഘടകങ്ങളിലും നൂറില്‍ തൊണ്ണൂറിലധികം സ്കോര്‍ നേടിയ ഏക രാജ്യം സ്വിറ്റ്സര്‍ലന്‍ഡാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സിംഗപ്പൂരാണ്. ആദ്യ പത്തില്‍ എട്ടും യൂറോപ്യന്‍ രാജ്യങ്ങളാണ്. തെക്കന്‍ സുഡാന്‍, കോംഗോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക് എന്നിവയാണ് സഞ്ചാരികള്‍ക്ക് ഏറ്റവും അപകടസാധ്യതയുള്ള രാജ്യങ്ങളായി കണക്കാക്കിയിരിക്കുന്നത്.