ദില്ലി:
സാമ്പത്തിക രംഗം ഐസിയുവില്‍ ആണെന്ന മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഭരണാധികാരികള്‍ കാരണമാണെന്നും സാമ്പത്തിക രംഗത്തെ പാഠ്യ പുസ്തകങ്ങള്‍ തിരുത്തിയെഴുതേണ്ട രീതിയിലുള്ള അവകാശ വാദങ്ങളാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയില്‍ 1997ല്‍ നേരിട്ട സാമ്പത്തിക മാന്ദ്യവസ്ഥയോട് അടുത്താണ് ഇന്ത്യ ഇപ്പോഴെന്നും ചിദംബരം അഭിപ്രായപ്പെട്ടു.