Mon. Dec 23rd, 2024

നെടുമ്പാശ്ശേരി:

വിമാനത്താവളത്തെയും കൊച്ചി മെട്രോയെയും ബന്ധിപ്പിക്കുന്ന വൈദ്യുതി ബസ്‌ സർവീസിന് തുടക്കമായി. സിയാൽ മാനേജിങ് ഡയറക്ടർ വി ജെ കുര്യൻ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുപ്പത് സീറ്റുകൾ, ലഗേജ് സ്ഥലം എന്നിവ ബസിലുണ്ട്. ആദ്യ യാത്രക്കാരന്  കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ ടിക്കറ്റ് നൽകി. ആദ്യഘട്ടത്തിൽ രണ്ട് ബസുകളാണ് സർവീസ് നടത്തുക. 40 മിനിറ്റ്‌ ഇടവേളകളിൽ വിമാനത്താവളത്തിൽനിന്ന് ആലുവ മെട്രോ സ്‌റ്റേഷനിലേക്കും തിരിച്ചും തുടർച്ചയായി സർവീസ് ഉണ്ടാകും. 50 രൂപയാണ് നിരക്ക്.

By Binsha Das

Digital Journalist at Woke Malayalam