Mon. Jun 9th, 2025

 ന്യൂഡല്‍ഹി:

ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നടക്കുമ്പോഴും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പുകഴ്ത്തി ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച ബാറ്റ്‌സ്മാനാണ് കോഹ്ലിയെന്ന് വില്ല്യംസണ്‍ പറഞ്ഞു. തന്റെ അടുത്ത സുഹൃത്തും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയാണ് ഏറ്റവും ബെസ്‌റ്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍ കൊണ്ടും താന്‍ ആരാധിക്കുന്ന കളിക്കാരനാണ് കോലിയെന്നു വില്ല്യംസണ്‍ വെളിപ്പെടുത്തി. ഒരുപിടി മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഇന്ത്യയുടെ ബൗളിങ് ലൈനപ്പും ലോകോത്തരമാണെന്നും വില്ല്യംസണ്‍ പറഞ്ഞു. 

By Binsha Das

Digital Journalist at Woke Malayalam