Tue. Oct 14th, 2025

യൂറോപ്പ്:

യൂറോപ്പ ലീഗ് റൗണ്ട് 32ലെ ആദ്യ പാദത്തില്‍ ഉജ്ജ്വല ജയവുമായി വോള്‍വ്‌സ് കുതിക്കുന്നു. ദിയേഗോ ജോട്ടയുടെ ഹാട്രിക്കാണ് വോള്‍വ്‌സിന് ലാലിഗ ടീമായ എസ്പാനിയോളിനെതിരെ ഏകപക്ഷീയമായ നാല് ഗോള്‍ ജയമൊരുക്കി കൊടുത്തത്. 15, 67, 81 മിനുറ്റുകളിലായിരുന്നു ജോട്ടയുടെ ഗോളുകള്‍.ഒരു ഗോള്‍ ജയത്തോടെ അഴ്‌സണല്‍ രക്ഷപ്പെട്ടപ്പോള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-1ന് സമനിലയില്‍ കുരുങ്ങി.

By Binsha Das

Digital Journalist at Woke Malayalam