Mon. Dec 23rd, 2024
 യുഎഇ:

രണ്ടു പേര്‍ക്ക് കൂടി യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് രോഗികളും നിരീക്ഷണത്തിലാണെന്നും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം  വ്യക്തമാക്കി.കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 2 പേര്‍കൂടി ആശുപത്രി വിട്ടിരുന്നു. യുഎഇ നല്‍കിയ മികച്ച ചികിത്സയ്ക്കും പരിചരണത്തിനും ചൈനക്കാര്‍ തങ്ങളുടെ നന്ദി അറിയിച്ചു.