Wed. Jan 22nd, 2025
ചൈന:

വുഹാനിലേക്ക് ഇന്ത്യ അയക്കുന്ന പ്രത്യേക വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസില്ലെന്ന് ചൈന അറിയിച്ചു.  നടപടിക്രമങ്ങള്‍ക്കുമായി രണ്ട് രാജ്യങ്ങളിലെ വകുപ്പുകളും ബന്ധപ്പെട്ട് വരുന്നതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്ററിനെ വൈദ്യസഹായവുമായി വുഹാനിലേക്ക് അയക്കുമെന്ന് ഈ മാസം 17 നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തിരികെ വരുമ്പോൾ വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരേയും മറ്റുരാജ്യങ്ങളിലെ പൗരന്‍മാരേയും കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ച് വരാനിരിക്കുന്ന ബാക്കി 80 പേര്‍ക്കുള്ള ക്രമീകരണം സംബന്ധിച്ചാണ് ഇരുരാജ്യങ്ങളിലേയും വകുപ്പുകള്‍ തമ്മില്‍ ബന്ധപ്പെടുന്നത്.