Wed. Jul 2nd, 2025

ന്യൂഡല്‍ഹി:

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിവസം മൂന്നു സ്വര്‍ണം നേടി ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. വനിതാ താരങ്ങളാണ് ഇന്ത്യയെ സ്വര്‍ണനേട്ടത്തിലേക്ക് എത്തിച്ചത്. 68 കിലോഗ്രാം വിഭാഗത്തില്‍ ദിവ്യ കക്രനും, 55 കിലോഗ്രാം വിഭാഗത്തില്‍ പിങ്കിയും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. 59 കിലോഗ്രാം വിഭാഗത്തിലാണ് സരിത മോറിന്റെ സ്വര്‍ണനേട്ടം. 2018ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് നവജ്യോത് കൗറിലൂടെ ആദ്യമായി ഒരു ഇന്ത്യന്‍ വനിതാ താരം സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കായി സുനില്‍ കുമാര്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നാല് സ്വര്‍ണം നേടി മുന്നിലാണ്.

By Binsha Das

Digital Journalist at Woke Malayalam