Wed. Jan 22nd, 2025
തിരുവനന്തപുരം:

 
മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിനോട് അനുബന്ധിച്ചാണ് റെയ്‌ഡ് നടന്നത്. പ്രസ്തുത കേസിൽ കഴിഞ്ഞദിവസം വിജിലൻസ് സ്പെഷ്യൽ സെൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. മുൻ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍എസ് ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ഇവർക്ക് വരവിൽ കവിഞ്ഞ സമ്പാദ്യങ്ങളുണ്ടെന്ന് വിജിലൻസ് പ്രാഥമിക പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരിക്കെ അധികാരദുർവിനിയോഗം നടത്തി ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

By Arya MR