Thu. Jan 23rd, 2025
മുംബൈ:

ഷാരൂഖ് ഖാനും ചലച്ചിത്ര നിർമ്മാതാവ് രാജ്കുമാർ ഹിരാനിയും കുടിയേറ്റ  വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമയ്ക്കായി സഹകരിക്കുന്നതായി റിപ്പോർട്ടുകൾ. ‘പിക്ചർ കെ പീച്ചെ’ എന്ന പോഡ്‌കാസ്റ്റിലാണ് ഖാൻ വെളിപ്പെടുത്തൽ നടത്തിയത്.  ഒരു ലഘുവായ ചിത്രമായിരിക്കും ഇതെന്നും പക്ഷേ ആഴത്തിലുള്ള നാടകീയത ഈ ചിത്രത്തിൽ  ഉണ്ടായിരിക്കുമെന്നും പറയുന്നു. ഏറ്റവും പ്രധാനമായി,  ഇത്തരമൊരു വിഷയം ഷാരൂഖ് മുമ്പ് ചെയ്തിട്ടില്ലാത്ത ഒന്നാണ്. രാജ്കുമാർ ഹിരാനിയും എസ്ആർകെയുടെ റെഡ് ചില്ലീസ് എന്റർടൈൻമെന്റും ചേർന്ന് ചിത്രം നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ.