Wed. Jan 22nd, 2025

ഇസ്ലാമബാദ്:

ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന് വേദിയാകാനുള്ള അവസരം പാകിസ്ഥാന്‍ വേണ്ടെന്ന് വെച്ചേക്കുമെന്ന്  പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി. പാക്കിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഏഷ്യ കപ്പ് മത്സരത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ തയാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ്  മാനിയുടെ പ്രതികരണം. ഇതോടെ ടൂര്‍ണമെന്‍റ് നിഷ്പക്ഷരാജ്യത്തേക്ക് മാറ്റാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.

By Arya MR