Mon. Dec 23rd, 2024
ന്യൂഡൽഹി:

നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ  വൈദ്യസഹായം തേടി കോടതിയെ സമീപിച്ചു. തിഹാര്‍ ജയിലില്‍വെച്ച്‌ തല ചുമരിലിടിപ്പിച്ച്‌ പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വൈദ്യസഹായം നല്‍കണമെന്നാണ് ആവശ്യം.വിനയ് ശര്‍മയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇയാൾക്ക് സ്വന്തം അമ്മയെ പോലും ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ലെന്നും അഭിഭാഷകൻ അറിയിച്ചു.  കേസില്‍ ഇനി ശനിയാഴ്ച വാദം കേള്‍ക്കും.പ്രതികളെ മാര്‍ച്ച്‌ മൂന്നിന് തൂക്കിലേറ്റാനാണ് തീരുമാനം.