Wed. Jan 22nd, 2025
വില്ലിങ്ടൺ:

എല്ലാ ക്രിക്കറ്റ് ടീമിന്റെയും ലക്ഷ്യം ഇന്ത്യയെ പരാജയപ്പെടുത്തുകയാണെന്നും ന്യൂസിലാൻഡും അതിൽ നിന്നും വ്യത്യസ്തമല്ലെന്നും ഇന്ത്യൻ ക്രക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി.  ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന് മുമ്പ് വെല്ലിങ്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറുടെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കോഹ്ലി. ഹൈക്കമ്മീഷ്ണറുടെ വസതി സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് ആദരമായി കാണുന്നുവെന്നും താരം കൂട്ടിച്ചേർത്തു.  ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

 

By Arya MR