Sun. Jan 19th, 2025
ന്യൂയോർക്ക്:

കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചുവടുവെപ്പായിരുന്ന  കട്ട്, കോപ്പി പേസ്റ്റിന്‍റെ ഉപജ്ഞാതാവ് ലാറി ടെസ്‍ലര്‍ (74) അന്തരിച്ചു. അമേരിക്കയില്‍ ജനിച്ച ടെസ്‍ലര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം  1970ല്‍  സെറോക്സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്‍ററില്‍ ജോലി ചെയ്യുമ്പോഴാണ് കട്ട്, കോപ്പി പേസ്റ്റ് എന്ന കംപ്യൂട്ടറിനെ ജനകീയമാക്കിയ സംവിധാനം കണ്ടെത്തിയത്. ആപ്പിൾ, ആമസോൺ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുള്ള അദ്ദേഹം ആമസോണില്‍ ജോലിക്ക് ചേരുന്നതിന് മുമ്പ് സ്റ്റേജ്കാസ്റ്റ് സോഫ്റ്റ്‍വേര്‍ എന്ന കമ്പനി സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ അനുശോചനവുമായി എത്തുന്നത്.

 

By Arya MR