കാസർഗോഡ്:
ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധിതയായ മലയാളി വിദ്യാർത്ഥിനി ആശുപത്രി വിട്ടു. പൂർണമായും രോഗമുക്തയായി എന്ന ഉറപ്പ് വന്നതിന് ശേഷം മെഡിക്കൽ ബോർഡ് യോഗം ചേർന്നിട്ടാണ് വിദ്യാർത്ഥിനിയെ ഡോക്ടർമാർ ഡിസ്‌ചാർജ് ചെയ്തത്. എന്നാലും മെഡിക്കൽ വിദ്യാർത്ഥിനിയെ 14 ദിവസം കൂടി സ്വന്തം വീട്ടിൽ നിരീക്ഷണത്തിലായിരിക്കും.
ചൈനയിലെ വുഹാനിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശിനിയ്ക്കാണ് ഇന്ത്യയിൽ തന്നെ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത്. വുഹാനിൽ നിന്നെത്തി രോഗം സ്ഥിതീകരിച്ച മറ്റ് രണ്ട് മലയാളി മെഡിക്കൽ വിദ്യാർത്ഥികളെ നേരത്തെ തന്നെ ഡിസ്‌ചാർജ് ചെയ്തിരുന്നു. അതേസമയം, നിലവിൽ കേരളത്തിൽ 2242 പേരാണ് കൊറോണ ബാധ സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നത്.